തുർക്കിയിലേക്കു സൈന്യത്തിന്‍റെ മെഡിക്കൽ സംഘം
തുർക്കിയിലേക്കു സൈന്യത്തിന്‍റെ മെഡിക്കൽ സംഘം
Wednesday, February 8, 2023 12:30 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം ഭൂ​ച​ല​ന​ത്തി​ൽ ത​ക​ർ​ന്ന തു​ർ​ക്കി​യി​ലേ​ക്കു പോ​യി. ആ​ഗ്ര​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലു​ള്ള 89 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ച​ത്.

അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​ൻ ക​ഴി​വു​ള്ള ക്രി​ട്ടി​ക്ക​ൽ കെ​യ​ർ സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ, അ​സ്ഥി​രോ​ഗ ശ​സ്ത്ര​കി​യ വി​ദ​ഗ്ധ​ർ, ജ​ന​റ​ൽ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ർ, മ​റ്റ് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

എ​ക്സ്-​റേ മെ​ഷീ​നു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, ഓ​ക്സി​ജ​ൻ ജ​ന​റേ​ഷ​ൻ പ്ലാ​ന്‍റു​ക​ൾ, കാ​ർ​ഡി​യാ​ക് മോ​ണി​റ്റ​റു​ക​ൾ, താ​ത്കാ​ലി​ക മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യാ​ണ് ര​ക്ഷാ​സം​ഘം ഇ​ന്ന​ലെ യാ​ത്ര തി​രി​ച്ച​ത്.


നൂ​റു പേ​ർ വീ​ത​മു​ള്ള ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ര​ണ്ട് സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യു സം​ഘ​ത്തെ തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ തു​ർ​ക്കി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച തു​ർ​ക്കി​യി​ലും അ​യ​ൽ രാ​ജ്യ​മാ​യ സി​റി​യ​യി​ലും ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 4,000ല​ധി​ക​മാ​ളു​ക​ളാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.