ഹർജി തള്ളി; എൽ. വിക്ടോറിയ ഗൗരി ജഡ്ജിയായി ചുമതലയേറ്റു
ഹർജി തള്ളി; എൽ. വിക്ടോറിയ ഗൗരി ജഡ്ജിയായി ചുമതലയേറ്റു
Wednesday, February 8, 2023 12:30 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഭി​ഭാ​ഷ​ക എ​ൽ.​വി​ക്ടോ​റി​യ ഗൗ​രി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യാ​യി ചു​മ​ത​ല​യേ​റ്റു. ബി​ജെ​പി ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി എ​ൽ. ഗൗ​രി​യു​ടെ കൊ​ളീ​ജി​യം നി​യ​മ​നം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​ക്ടോ​റി​യ ഗൗ​രി ചു​മ​ത​ലേ​യ​റ്റ​ത്.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ആ​ക്റ്റിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​ണ് വി​ക്ടോ​റി​യ ഗൗ​രി​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സാ​യി ജ​നു​വ​രി 17നാ​ണ് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം വി​ക്ടോ​റി​യ ഗൗ​രി​യു​ടെ പേ​ര് ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്.

പി​ന്നാ​ലെ ന്യൂ​ന​പ​ക്ഷ മ​ത​സ്ഥ​ർ​ക്ക് എ​തി​രെ​യു​ള്ള വി​ക്ടോ​റി​യ ഗൗ​രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ പൊ​തു​വി​ട​ങ്ങ​ളി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. പൊ​തു​വി​ട​ങ്ങ​ളി​ലെ പ്ര​സ്താ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി അ​ഡ്വ​ക്ക​റ്റ് വി​ക്ടോ​റി​യ ഗൗ​രി​ക്ക് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് സ്ഥാ​ന​മേ​ൽ​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ ന​ൽ​കി​യ ര​ണ്ടു ഹ​ർ​ജി​ക​ളാ​ണ് ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ ബെഞ്ച് ത​ള്ളി​യ​ത്.


വൈ​കി​യ അ​വ​സ​ര​ത്തി​ൽ കൊ​ളീ​ജി​യം ശി​പാ​ർ​ശ ന​ട​ത്തി​യ ഒ​രാ​ളു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ ഉ​യ​ർ​ത്തു​ന്ന വാ​ദ​ങ്ങ​ൾ കൊ​ളീ​ജി​യം ഇ​തി​നോ​ട​കം പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ക​രു​താ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.