ജമ്മു-കാഷ്മീരിലെ കുടിയൊഴിപ്പിക്കൽ: പാർലമെന്‍റ് മാർച്ചിൽ സംഘർഷം
ജമ്മു-കാഷ്മീരിലെ  കുടിയൊഴിപ്പിക്കൽ: പാർലമെന്‍റ്  മാർച്ചിൽ സംഘർഷം
Thursday, February 9, 2023 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​കാ​ഷ്മീ​രി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പീ​പ്പി​ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഡ​ൽ​ഹി​യി​ലെ റെ​യി​ൽ ഭ​വ​നി​ൽനി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്കു ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന മാ​ർ​ച്ച് ത​ട​ഞ്ഞ പോ​ലീ​സ് പി​ഡി​പി നേ​താ​വ് മെ​ഹ​ബൂ​ബ മ​ഫ്തി​യെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

ഗൗ​ര​വ​മേ​റി​യ പ്ര​ശ്നം പാ​ർ​ല​മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണു ശ്ര​മി​ച്ച​തെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ എ​വി​ടെ​യാ​ണു പോ​കേ​ണ്ട​തെ​ന്നും മെ​ഹ​ബൂ​ബ മു​ഫ്തി ചോ​ദി​ച്ചു.


ജ​മ്മു-​കാ​ഷ്മീ​രി​ലെ 20ൽ ​അ​ധി​കം ജി​ല്ല​ക​ളി​ലാ​ണ് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ജ​മ്മു-​കാ​ഷ്മീ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബു​ൾ​ഡോ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​ത്.

പ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലാ​ണ് കാ​ഷ്മീ​രി​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും ജ​മ്മു-​കാ​ഷ്മീ​രി​നെ അ​ഫ്ഗാ​നി​സ്ഥാ​ൻ ആ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മെ​ഹ​ബൂ​ബ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.