ജസ്റ്റീസ് വിനോദ് ചന്ദ്രനെ പാറ്റ്നയിലേക്കു ശിപാർശ ചെയ്ത് കൊളീജിയം
ജസ്റ്റീസ് വിനോദ് ചന്ദ്രനെ പാറ്റ്നയിലേക്കു  ശിപാർശ ചെയ്ത് കൊളീജിയം
Thursday, February 9, 2023 12:50 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​നെ പാ​റ്റ്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്തു.

നേ​ര​ത്തേ, ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​നെ നി​യ​മി​ക്കാ​ൻ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് നി​യ​മ​ന​ത്തി​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്രം ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ളീ​ജി​യം പു​തി​യ ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തേ​യ്ക്ക് ജ​സ്റ്റി​സ് സ​ന്ദീ​പ് മെ​ഹ്ത്ത​യെ സു​പ്രീം​കോ​ട​തി പ​ക​രം ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സ​ന്ദീ​പ് മേ​ത്ത​യെ ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തേ​ക്കും ജ​സ്റ്റീ​സ് സ​ബീ​ന​യെ ഹി​മാ​ച​ൽ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് സ്ഥാ​ന​ത്തേ​യ്ക്കും ത്രി​പു​ര ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി അ​പ​രേ​ഷ് കു​മാ​ർ സിം​ഗി​നെ​യും കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു.


നി​ല​വി​ൽ ഒ​റീ​സ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യ ജ​സ്റ്റീ​സ് ജ​സ്വ​ന്ത് സിം​ഗി​നെ ത്രി​പു​ര ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ജ​നു​വ​രി 25ന് ​കൊ​ളീ​ജി​യം നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഈ ​നി​ർ​ദേ​ശ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

ഫെ​ബ്രു​വ​രി 22 ന് ​ജ​സ്റ്റീ​സ് സിം​ഗ് വി​ര​മി​ച്ചാ​ൽ ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് അ​പ​രേ​ഷ് കു​മാ​ർ സിം​ഗി​നെ ത്രി​പു​ര ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ശി​പാ​ർ​ശ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.