തോറ്റു തൊപ്പിയിട്ടത് ഇന്ത്യയല്ലേ? മഹുവ
തോറ്റു  തൊപ്പിയിട്ടത് ഇന്ത്യയല്ലേ? മഹുവ
Thursday, February 9, 2023 12:50 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ഹൃ​ത്താ​യ വ്യ​വ​സാ​യി രാ​ജ്യ​ത്തെ​യാ​കെ തോ​റ്റു തൊ​പ്പി​യി​ടീ​ച്ചു​വെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര. രാ​ജ്യ​സ​ഭ​യി​ൽ ഇ​ന്ന​ലെ ചു​വ​ന്ന ക​ട​ലാ​സ് തൊ​പ്പി​യു​മാ​യെ​ത്തി​യാ​ണ് അ​ദാ​നി​ക്കും മോ​ദി​ക്കു​മെ​തി​രേ മ​ഹു​വ രൂ​ക്ഷ​പ​രി​ഹാ​സം ഉ​യ​ർ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ വ്യ​ക്തി ആ​ദ​ര​ണീ​യ​നാ​യ പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല. എ​യി​ൽ തു​ട​ങ്ങി ഐ​യി​ൽ അ​വ​സാ​നി​ക്കു​ന്ന ആ​ളാ​ണ്. പ​ക്ഷേ അ​ഡ്വാ​നി അ​ല്ല. അ​ദ്ദേ​ഹ​ത്തെ എ ​എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ന്പ​നി​യെ എ ​ക​ന്പ​നി​യെ​ന്നും വി​ളി​ക്കു​ന്നു.

ഈ ​എ​യാ​ണ് ഇ​ന്ത്യ​യെ തോ​റ്റു തൊ​പ്പി​യി​ടീ​ച്ച​ത്. ഗൂ​ഗി​ൾ, ആ​മ​സോ​ണ്‍, മൈ​ക്രോ​സോ​ഫ്റ്റ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ​ക്കു പോ​ലും എ ​ക​ന്പ​നി​യു​മാ​യി താ​ദാ​ത്മ്യ​മി​ല്ല. ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് രാ​ജ്യ​ത്തി​നെ​തി​രേ​യു​ള്ള അ​ക്ര​മ​മാ​ണെ​ന്നാ​ണ് അ​ദാ​നി ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ട​ത്.


എ​ണ്ണ സം​സ്ക​ര​ണ ബി​സി​ന​സ് റ​ഷ്യ​ൻ ക​ന്പ​നി ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ക്ര​മം ആ​യി​രു​ന്നി​ല്ലേ? മും​ബൈ​യി​ലെ വൈ​ദ്യു​തി ഖ​ത്ത​റി​ലെ ഫ​ണ്ടു കൊ​ണ്ട് ഏ​റ്റെ​ടു​ത്ത​പ്പോ​ൾ രാ​ജ്യ​വി​രു​ദ്ധ​മാ​യി​ല്ലേ? ഒ​രു വ്യ​ക്തി​യു​ടെ​യ​ല്ല, രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ അ​ന്ത​സ് എ​ന്നും മ​ഹു​വ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.