മുൻ കേന്ദ്രമന്ത്രി സത്യബ്രത മുഖർജി അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി സത്യബ്രത മുഖർജി അന്തരിച്ചു
Saturday, March 4, 2023 12:25 AM IST
കോ​​​ൽ​​​ക്ക​​​ത്ത: മു​​​ൻ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ സ​​​ത്യ​​​ബ്ര​​​ത മു​​​ഖ​​​ർ​​​ജി (90) അ​​​ന്ത​​​രി​​​ച്ചു.

വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​റെ നാ​​​ളാ​​​യി വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. കോൽ​​​ക്ക​​​ത്ത​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. അ​​​ഡീ​​​ഷ​​​ണ​​​ൽ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ പ​​​ദ​​​വിയി​​​ൽനി​​​ന്ന് വി​​​ര​​​മി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ ശ്ര​​​ദ്ധ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​ത്.


1999 ൽ ​​​ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ കൃ​​​ഷ്ൻ​​​ന​​​ഗ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. വാ​​​ജ്പേ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വ​​​ളം-​​രാ​​​സ​​​വ​​​സ്തു മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും വാ​​​ണി​​​ജ്യ-​​വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പു​​​ക​​​ളു​​ടേ​​യും ചു​​മ​​ത​​ല​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.