ഡ​ൽ​ഹി പുസ്തക മേ​ള​: ക്രൈ​സ്ത​വ സം​ഘ​ട​ന​യു​ടെ സ്റ്റാ​ളി​നെ​തി​രേ ആ​ക്ര​മ​ണം
ഡ​ൽ​ഹി പുസ്തക മേ​ള​: ക്രൈ​സ്ത​വ സം​ഘ​ട​ന​യു​ടെ  സ്റ്റാ​ളി​നെ​തി​രേ ആ​ക്ര​മ​ണം
Saturday, March 4, 2023 12:25 AM IST
ന്യൂ​​ഡ​​ൽ​​ഹി: സൗ​​ജ​​ന്യ ബൈ​​ബി​​ൾ വി​​ത​​ര​​ണം ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് ഡ​​ൽ​​ഹി അ​​ന്താ​​രാ​​ഷ്‌ട്ര പു​സ്ത​ക​മേ​​ള​​യി​​ൽ സ്റ്റാ​​ളി​​നെ​​തി​​രേ ആ​​ക്ര​​മ​​ണം.

ഗി​​ദി​​യോ​​ണ്‍​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​ന്ന ക്രൈ​​സ്ത​​വ സം​​ഘ​​ട​​ന​​യു​​ടെ പു​​സ്ത​​ക​സ്റ്റാ​​ളി​​നെ​​തി​​രേ​​യാ​​ണ് ഒ​​രു​​സം​​ഘം പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി എ​​ത്തി​​യ​​ത്. സ്റ്റാ​​ളി​​ൽ​​നി​​ന്ന് ബൈ​​ബി​​ളു​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ന്നു​​വെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു ബ​​ഹ​​ളം. എ​​ന്നാ​​ൽ, സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഗി​​ദി​​യോ​​ണ്‍ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ൽ​​നി​​ന്നോ പു​​സ്ത​​ക​മേ​​ള സം​​ഘാ​​ട​​ക​​രി​​ൽ​​നി​​ന്നോ പ​​രാ​​തി ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. ഹി​​ന്ദു യു​​ണൈ​​റ്റ​​ഡ് ഫ്ര​​ണ്ട് എ​​ന്ന സം​​ഘ​​ട​​ന​​യാ​​ണ് പു​​സ്ത​​ക​സ്റ്റാ​​ളി​​ലേ​​ക്ക് പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി എ​​ത്തി​​യ​​തെ​​ന്നാ​​ണ് വി​​വ​​രം.

എ​​ന്നാ​​ൽ, നാ​​ല്പ​​തോ​​ളം പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച് പു​​സ്ത​​ക​​സ്റ്റാ​​ളി​​ലേ​​ക്ക് എ​​ത്തു​​ക​​യും ബ​​ഹ​​ള​​മു​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ് ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. സൗ​​ജ​​ന്യ ബൈ​​ബി​​ൾ വി​​ത​​ര​​ണം നി​​ർ​​ത്തു​​ക എ​​ന്നാ​​ക്രോ​​ശി​​ച്ച് എ​​ത്തി​​യ ഇ​​വ​​ർ ജ​​യ്ശ്രീ റാം ​​വി​​ളി​​ക​​ളും മു​​ഴ​​ക്കി​​യ​​താ​​യി ഗി​​ദി​​യോ​​ണ്‍ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ക​​ൻ ഡേ​​വി​​ഡ് ഫി​​ലി​​പ്പ് പ​​റ​​ഞ്ഞു.

പ്ര​​തി​​ഷേ​​ധ​​ക്കാ​​രി​​ൽ ചി​​ല​​ർ ത​​ന്നെ ത​​ള്ളി താ​​ഴെ​​യി​​ട്ടു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ പ​​ത്തു വ​​ർ​​ഷ​​മാ​​യി ഡ​​ൽ​​ഹി അ​​ന്താ​​രാ​​ഷ്‌ട്ര പു​​സ്ത​​കോ​​ത്സ​​വ​​ത്തി​​ൽ ഗി​​ദി​​യോ​​ണ്‍ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പു​​സ്ത​​ക​സ്റ്റാ​​ൾ ഒ​​രു​​ക്കു​​ന്നു​​ണ്ട്.

ഇ​​ത്ത​​ര​​ത്തി​​ൽ ഒ​​രു സം​​ഭ​​വ​​മു​​ണ്ടാ​​കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്. അ​​ന്താ​​രാ​​ഷ്‌ട്ര പു​​സ്ത​​ക​​മേ​​ള​​യി​​ൽ നി​​ര​​വ​​ധി മ​​ത​​പ​​ര​​മാ​​യ പു​​സ്ത​​ക​സ്റ്റാ​​ളു​​ക​​ളു​​ണ്ട്. എ​​ന്നാ​​ൽ, ഗി​​ദി​​യോ​​ന്‍റെ മാ​​ത്രം സ്റ്റാ​​ൾ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​തി​​നു പി​​ന്നി​​ൽ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ണ്ടെ​​ന്ന് സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. മ​​റ്റെ​​ല്ലാ പു​​സ്ത​​ക​​സ്റ്റാ​​ളു​​ക​​ളി​​ലും വ​​ച്ചി​​രി​​ക്കു​​ന്ന​​തു​​പോ​​ലെ​​ത​​ന്നെ​​യാ​​ണ് ബൈ​​ബി​​ൾ സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കു​​മെ​​ന്ന പോ​​സ്റ്റ​​ർ സ്റ്റാ​​ളി​​ൽ പ​​തി​​ച്ചി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്നു​​വെ​​ന്നാ​​രോ​​പി​​ച്ചാ​​ണ് അ​​ക്ര​​മി​​സം​​ഘം പോ​​സ്റ്റ​​ർ വ​​ലി​​ച്ചു​​കീ​​റി എ​​റി​​ഞ്ഞ​​ത് -ഡേ​​വി​​ഡ് ഫി​​ലി​​പ്പ് പ​​റ​​ഞ്ഞു. പോ​​ലീ​​സ് പി​​ന്നീ​​ട് സ്ഥ​​ല​​ത്തെ​​ത്തി പ​​രാ​​തി ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു​വെ​ന്നും എ​​ന്നാ​​ൽ ത​​ന്‍റെ മേ​​ല​​ധി​​കാ​​രി​​ക​​ളു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ടെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.