മദ്യത്തിന് "പശുസെസ് 'ഏർപ്പെടുത്തി ഹിമാചൽ സർക്കാർ
മദ്യത്തിന്  പശുസെസ്  ഏർപ്പെടുത്തി ഹിമാചൽ സർക്കാർ
Saturday, March 18, 2023 1:30 AM IST
സിം​​ല: മ​​ദ്യ​​ത്തി​​ന് പ​​ശു സെ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ. ഇ​​ന്ന​​ലെ അ​​വ​​ത​​രി​​പ്പി​​ച്ച ബ​​ജ​​റ്റി​​ലാ​​ണ് പ്ര​​ഖ്യാ​​പ​​നം. ഓ​​രോ കു​​പ്പി മ​​ദ്യ​​ത്തി​​നും പ​​ത്തു രൂ​​പ​​യാ​​ണ് സെ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​തു​​ക പ​​ശു​​ക്ക​​ൾ​​ക്കു ഗു​​ണ​​ക​​ര​​മാ​​കു​​ന്ന ത​​ര​​ത്തി​​ൽ ചെ​​ല​​വ​​ഴി​​ക്കും. പ​​ശു സെ​​സി​​ലൂ​​ടെ വ​​ർ​​ഷം 100 കോ​​ടി രൂ​​പ ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.