സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
സിസോദിയയുടെ  കസ്റ്റഡി കാലാവധി നീട്ടി
Saturday, March 18, 2023 1:30 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി. സി​സോ​ദി​യ അ​ഞ്ചു ദി​വ​സം കൂ​ടി ഇ​ഡി ക​സ്റ്റ​ഡി​യി​ൽ തു​ട​രും.

22 വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഇ​ഡി​യു​ടെ ആ​വ​ശ്യ​ത്തത്തുട​ർ​ന്ന് ഡ​ൽ​ഹി റോ​സ് അ​വ​ന്യുകോ​ട​തി ജ​ഡ്ജി എം.​കെ. നാ​ഗ്പാ​ലാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള സി​സോ​ദി​യ​യി​ൽ​നി​ന്നു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും മ​റ്റു പ്ര​തി​ക​ൾ​ക്ക് ഒ​പ്പ​മി​രു​ത്തി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. സി​സോ​ദി​യ​യു​ടെ ഇ-​മെ​യി​ലി​ൽ​നി​ന്നും മൊ​ബൈ​ലി​ൽ​നി​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.


എ​ന്നാ​ൽ, കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഒ​ന്നും വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്ന് സി​സോ​ദി​യ​യ്ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​ഡി ദി​വ​സ​വും പ​ര​മാ​വ​ധി ഒ​രു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് സി​സോ​ദി​യ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ൾ ഇ​ഡി എ​ന്താ​ണു ചെ​യ്ത​തെ​ന്നും സി​സോ​ദി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചോ​ദി​ച്ചു.

ഏ​ഴു ദി​വ​സ​ത്തി​നു പ​ക​രം ഏ​ഴു മാ​സം അ​ന്വേ​ഷി​ച്ചാ​ലും കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നേ ഇ​ഡി പ​റ​യൂ​വെ​ന്നും, ചോ​ദ്യംചെ​യ്യ​ലി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത് എ​ന്താ​ണെ​ന്ന് അ​വ​ർ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും സി​സോ​ദി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.