യുപിയിലെ കോൾഡ് സ്റ്റോറേജ് അപകടം: മരിച്ചവരുടെ എണ്ണം 10 ആയി
Saturday, March 18, 2023 1:30 AM IST
ലക്നൗ: യുപിയിലെ കോൾഡ് സ്റ്റോറേജ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക സമിതിയെ നിയോഗിച്ചു.
ചാന്ദൗസിയിലെ ഇന്ദാരാ റോഡിൽ സ്ഥിതി ചെയ്യുന്ന കോൾഡ് സ്റ്റോറേജിന്റെ മേൽക്കൂര തകർന്ന് 21 പേരാണ് അടിയിൽപ്പെട്ടത്. ഇതിൽ പത്തുപേരാണ് മരിച്ചത്. മൂന്നു പേർ അതീവഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായവും പ്രഖ്യാപിച്ചു. സമഗ്രമായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. കാലപ്പഴക്കം മൂലം കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ ആരോപിച്ചു.