മോദിവിരുദ്ധ പരാമർശം: മറുപടി നൽകാൻ രാഹുലിനെ അനുവദിക്കാതെ ബിജെപി
മോദിവിരുദ്ധ പരാമർശം: മറുപടി നൽകാൻ രാഹുലിനെ അനുവദിക്കാതെ ബിജെപി
Saturday, March 18, 2023 1:30 AM IST
ന്യൂ​ഡ​ൽ​ഹി: മോ​ദിവി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നു മാ​പ്പ് പ​റ​യ​ണ​മെ​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ രാ​ഹു​ൽ​ ഗാ​ന്ധി​ക്ക് അ​നു​മ​തി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യാ​ ഗാ​ന്ധി, രാ​ഹു​ൽ​ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​ർ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പം പ്ര​തി​ഷേ​ധി​ച്ചു.

എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, ടി.​എ​ൻ. പ്ര​താ​പ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ദാ​നി-​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് വി​ഷ​യ​ത്തി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​പി​മാ​ർ പ്ല​ക്കാ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

അ​തേ​സ​മ​യം, ഗാ​ന്ധി കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ കോ​ണ്‍ഗ്ര​സ് അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. നെ​ഹ്റു​വി​ന്‍റെ പി​ൻ​മു​റ​ക്കാ​ർ എ​ന്തു​കൊ​ണ്ട് നെ​ഹ്റു​വി​ന്‍റെ പേ​ര് ഒ​പ്പം ചേ​ർ​ക്കു​ന്നി​ല്ലെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മോ​ദി​യു​ടെ പ​രാ​മ​ർ​ശം സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ലി​നെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണു നോ​ട്ടീ​സ്.


രാ​ഹു​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ​വും അ​ദാ​നി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​വും പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഇ​രു​സ​ഭ​ക​ളും തി​ങ്ക​ളാ​ഴ്ച വ​രെ പി​രി​ഞ്ഞു. ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം ശ​ക്ത​മാ​ക​ണ​മെ​ങ്കി​ൽ ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് രാ​ഹു​ൽ​ ഗാ​ന്ധി ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്പീ​ക്ക​റെ ക​ണ്ട രാ​ഹു​ൽ​ സ​ഭ​യി​ൽ സം​സാ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു വ​ഴ​ങ്ങാ​തി​രു​ന്ന ബി​ജെ​പി രാ​ഹു​ലി​നെ​തി​രേ ഇ​ന്ന​ലെ​യും നി​ല​പാ​ട് ക​ടു​പ്പി​ച്ചു. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും രാ​ഹു​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധി​ച്ചു.

അ​ദാ​നി വി​ഷ​യം ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും തി​രി​ച്ച​ടി​ച്ച​ത്. ലോ​ക്സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്പോ​ൾ സ​ൻ​സ​ദ് ടി​വി 20 മി​നി​റ്റി​ല​ധി​കം ശ​ബ്ദം ന​ൽ​കി​യി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.