സാന്പത്തിക തട്ടിപ്പ് കേസ് : സുകേഷ് ചന്ദ്രശേഖറിന്‍റെ ഹർജി തള്ളി
സാന്പത്തിക തട്ടിപ്പ് കേസ് : സുകേഷ്  ചന്ദ്രശേഖറിന്‍റെ ഹർജി തള്ളി
Sunday, March 19, 2023 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ് മ​റ്റൊ​രു ജ​ഡ്ജി​ക്കു കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കു​റ്റാ​രോ​പി​ത​നാ​യ സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഹ​ർ​ജി ത​ള്ളി പ​ട്യാ​ല ഹൗ​സ് കോ​ട​തി.

200 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സ് മ​റ്റൊ​രു ജ​ഡ്ജി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കു​റ്റാ​രോ​പി​ത​നാ​യ സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ഇ​ന്ന​ലെ​യാ​ണു പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ൽ ജ​ഡ്ജി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണു പ്ര​തി​യു​ടെ ആ​രോ​പ​ണം. സു​കേ​ഷ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ പ​ട്യാ​ല ഹൗ​സ് കോ​ട​തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ പ്ര​തി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.


സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി 31 വ​രെ കോ​ട​തി നീ​ട്ടി​യി​ട്ടു​ണ്ട്. റി​ലി​ഗെ​യ​ർ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ മു​ൻ പ്രൊ​മോ​ട്ട​റാ​യ മ​ൽ​വി​ന്ദ​ർ സിം​ഗി​ന്‍റെ ഭാ​ര്യ ജ​പ്ന സിം​ഗി​ൽ​നി​ന്നു 3.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് ഇ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.