മലയാളി ഗവേഷകന് ജർമൻ സ്കോളർഷിപ്പ്
Sunday, March 19, 2023 1:02 AM IST
ന്യൂഡൽഹി: ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസിനു കീഴിലെ ആഗോള ജല-കാലാവസ്ഥ കേന്ദ്രത്തിന്റെ (ഗ്ലോബൽ വാട്ടർ ആൻഡ് ക്ലൈമറ്റ് സെന്റർ) ഫ്യൂച്ചർ എൻവയോണ്മെന്റൽ ലീഡർ സ്കോളർഷിപ്പ് (10 ലക്ഷം രൂപ) മലയാളിയായ എസ്.മഹേന്ദ്രനാഥിന്.
ജർമനിയിലെ പ്രശസ്തമായ ആഹെൻ സർവകലാശാലയിലാണു ജല ചരിത്രവുമായി ബന്ധപ്പെട്ട ഒരു വർഷത്തെ ഗവേഷണം. ജല, പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പരിഹാരങ്ങൾ നിർദേശിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം.
മദ്രാസ് ഐഐടിയിലെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിൽ സീനിയർ റിസർച്ച് ഫെലോ കൂടിയാണ് എസ്. മഹേന്ദ്രനാഥ്. തിരുവനന്തപുരം വിളപ്പിൽശാല കുന്നുന്പുറം ദ്വാരകയിൽ സുധീന്ദ്രനാഥ്-സിന്ധു എസ്.നാഥ് ദന്പതികളുടെ മകനാണ്.