ഒഡീഷയിൽ മാവോയിസ്റ്റുകൾ ഗ്രാമവാസിയെ വെടിവച്ചുകൊന്നു
Sunday, March 19, 2023 1:02 AM IST
ഭൂവനേശ്വർ: വനഭൂമി നശിപ്പിച്ചുവെന്നാരോപിച്ച് ഒഡീഷയിൽ ഗ്രാമവാസിയെ മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നു. നബ്രംഗപുരിലെ റയ്ഗർ മേഖലയിലുള്ള ലക്ഷ്മൺപുർ സ്വദേശി നാരായൺ നാഗേഷ് ആണ് കൊല്ലപ്പെട്ടത്.
വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി നാരായൺ നാഗേഷിനെ കൊലപ്പെടുത്തുകയായിരുന്നു. വനംനശിപ്പിച്ചതിനെത്തുടർന്നുള്ള ശിക്ഷാനടപടിയാണെന്നു വ്യക്തമാക്കുന്ന പോസ്റ്ററുകൾ മാവോയിസ്റ്റുകൾ ഗ്രാമത്തിൽ പതിപ്പിക്കുകയും ചെയ്തു.