വൺവെബ് ഇന്ത്യ-2 വിക്ഷേപണം; കൗണ്ട് ഡൗൺ തുടങ്ങി
വൺവെബ് ഇന്ത്യ-2 വിക്ഷേപണം; കൗണ്ട് ഡൗൺ തുടങ്ങി
Sunday, March 26, 2023 1:35 AM IST
ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട: എ​​​​ൽ​​​​വി​​​​എം3-​​​​എം3/​​​​വ​​​​ൺ വെ​​​​ബ് ഇ​​​​ന്ത്യ-2 ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ കൗ​​​​ണ്ട് ഡൗ​​​​ൺ ഇ​​ന്ന​​ലെ ആ​​​​രം​​​​ഭി​​​​ച്ചു. 36 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വി​​​​ക്ഷേ​​​​പ​​​​ണം ഇ​​​​ന്നു രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നു ന​​​​ട​​​​ക്കും.

ഇ​​​​സ്രോ​​​​യു​​​​ടെ വാ​​​​ണി​​​​ജ്യ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ ന്യൂ​​​​സ്പേ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡു​​​മാ​​​യാ​​​ണ് ബ്രി​​​​ട്ട​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് ആ​​​​ക്സ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് (വ​​​​ൺ​​​​വെ​​​​ബ് ഗ്രൂ​​​​പ്പ് ) ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്.


പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 36 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ 2022 ഒ​​​​ക്ടോ​​​​ബ​​​​ർ 23ന് ​​​​ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. ജി​​​​എ​​​​സ്എ​​​​ൽ​​​​വി മാ​​​​ർ​​​​ക്ക് 3 (എ​​​​ൽ​​​​വി​​​​എം-3) റോ​​​​ക്ക​​​​റ്റാ​​​​ണു വി​​​​ക്ഷേ​​​​പ​​​​ണ വാ​​​​ഹ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.