യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് മാർച്ചിൽ സംഘർഷം
യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് മാർച്ചിൽ സംഘർഷം
Tuesday, March 28, 2023 1:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്തി​റി​ൽ ഒ​ത്തു​ചേ​ർ​ന്നു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി.​വി. ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച് ജ​ന്ത​ർ മ​ന്തി​റി​ൽ വ​ച്ചു​ത​ന്നെ പോ​ലീ​സും സി​ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ത​ട​ഞ്ഞു.

മാ​ർ​ച്ച് ത​ട​യു​ന്ന​തി​നാ​യി വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും സി​ആ​ർ​പി​എ​ഫ് സേ​ന​ക​ളെ​യും വി​ന്യ​സി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കി. മാ​ർ​ച്ച് ത​ട​യാ​നാ​യി പോ​ലീ​സ് നി​ര​ത്തി​യ ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ​ണം നി​റ​ച്ച പെ​ട്ടി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത് കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.


പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡി​നു മു​ക​ളി​ൽ ക​യ​റി പ​ണ​പ്പെ​ട്ടി തു​റ​ന്ന് പ​ണം വാ​രി​യെ​റി​യു​ക​യും അ​ദാ​നി​ക്കും അം​ബാ​നി​ക്കും വേ​ണ്ടി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.