ഔദ്യോഗിക വസതി ഒഴിയണം: രാഹുലിന് നോട്ടീസ്
ഔദ്യോഗിക വസതി ഒഴിയണം: രാഹുലിന് നോട്ടീസ്
Tuesday, March 28, 2023 1:15 AM IST
ന്യൂ​ഡ​ൽ​ഹി: എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു രാ​ഹു​ൽ​ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്.

അ​യോ​ഗ്യ​താ നോ​ട്ടീ​സ് ന​ൽ​കി​ക്കൊ​ണ്ടു​ള്ള ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ജ്ഞാ​പ​നം ര​ണ്ടു ദി​വ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് തു​ഗ്ല​ക് മാ​ർ​ഗി​ലെ ഔ​ദ്യാ​ഗി​ക വ​സ​തി ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ലോ​ക്സ​ഭ ഹൗ​സിം​ഗ് പാ​ന​ൽ ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഏ​പ്രി​ൽ 22ന് ​മു​ന്പ് ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്നാ​ണു നോ​ട്ടീ​സ്. ബി​ജെ​പി​യു​ടെ നീ​ക്കം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും വി​യോ​ജി​പ്പി​ന്‍റെ ശ​ബ്ദ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​ൻ ബി​ജെ​പി എ​ല്ലാ ത​ന്ത്ര​ങ്ങ​ളും പ്ര​യോ​ഗി​ക്കു​മെ​ന്നും കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ഡോ. ​ന​സീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.


നി​ല​വി​ൽ ഇ​സ​ഡ്-​പ്ല​സ് സു​ര​ക്ഷ ല​ഭി​ക്കു​ന്ന രാ​ഹു​ൽ​ഗാ​ന്ധി ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.