യെദിയൂരപ്പയുടെ വസതിക്കു മുന്നിൽ ബഞ്ജാര സമുദായത്തിന്‍റെ പ്രതിഷേധം, കല്ലേറ്
യെദിയൂരപ്പയുടെ വസതിക്കു മുന്നിൽ ബഞ്ജാര സമുദായത്തിന്‍റെ പ്രതിഷേധം, കല്ലേറ്
Tuesday, March 28, 2023 1:15 AM IST
ശി​​​വ​​​മോ​​​ഗ:​​ സം​​​വ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ക്ഷു​​​ഭി​​​ത​​​രാ​​​യ ബ​​​ഞ്ജാ​​​ര സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി.

മാ​​​ർ​​​ച്ച് അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഇ​​​വ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി. സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​ല്ലേ​​​റി​​​ൽ നി​​​ര​​​വ​​​ധി പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. പി​​​ന്നാ​​​ലെ ശി​​​ക്കാ​​​രി​​​പു​​​ര ടൗ​​​ണി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബ​​​ഞ്ജാ​​​ര സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ ല​​​മ​​​ണി, ലം​​​ബ​​​നി എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള ഉ​​​പ​​​ജാ​​​തി​​​ക​​​ളാ​​​ണ് സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. ബ​​​ഞ്ജാ​​​ര സ​​​മു​​​ദാ​​​യ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച സം​​​വ​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം. ബ​​​ഞ്ജാ​​​ര ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ്പ​​​ർ​​​ശ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ന് 4.5 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ആ​​​കെ​​​യു​​​ള്ള 17 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​ത്തി​​​ൽ ആ​​​റു​​​ശ​​​ത​​​മാ​​​നം എ​​​സ്‌​​​സി(​​​ഇ​​​ട​​​ത്), 5.5 ശ​​​ത​​​മാ​​​നം(​​​എ​​​സ്‌​​​സി വ​​​ല​​​ത്) വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണു ന​​​ല്കു​​​ക. സം​​​വ​​​ര​​​ണ ശി​​​പാ​​​ർ​​​ശ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഒ​​​ന്പ​​​താം ഷെ​​​ഡ്യൂ​​​ളി​​​ൽ​ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​ർ കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്തു ന​​ൽ​​കി​​യി​​രു​​ന്നു.

അ​​​ക്ര​​​മ​​ത്തി​​നു​​പി​​​ന്നി​​​ൽ കോ​​ൺ​​ഗ്ര​​സാ​​ണെ​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ ബൊ​​​മ്മെ, ജ​​​സ്റ്റീ​​​സ് സ​​​ദാ​​​ശി​​​വ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട​​​ല്ല, മ​​​ന്ത്രി​​​സ​​​ഭ സ​​​ബ് ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​തെ​​ന്നു വി​​ശ​​ദീ​​ക​​രി​​ച്ചു. ബ​​​ഞ്ജാ​​​ര വി​​​ഭാ​​​ഗ​​ങ്ങളു​​ടെ മൂ​​​ന്നു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം 4.5 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.