എംപിസ്ഥാനത്തു തുടരുകയെന്നത് മൗലികാവകാശമാണോ എന്ന് മുഹമ്മദ് ഫൈസലിനോടു സുപ്രീംകോടതി
എംപിസ്ഥാനത്തു തുടരുകയെന്നത് മൗലികാവകാശമാണോ  എന്ന് മുഹമ്മദ് ഫൈസലിനോടു സുപ്രീംകോടതി
Wednesday, March 29, 2023 12:42 AM IST
ന്യൂ​ഡ​ൽ​ഹി: എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ത്ത​തു​കൊ​ണ്ട് എ​ന്തു മൗ​ലി​കാ​വ​കാ​ശ​മാ​ണു ലം​ഘി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് മു​ൻ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നോ​ട് സു​പ്രീം​കോ​ട​തി.

മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ക എ​ന്ന​ത് മൗ​ലി​കാവ​കാ​ശ​മാ​ണോ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. വ​ധ​ശ്ര​മ​ക്കേ​സി​ലെ ശി​ക്ഷ കേ​ര​ള ഹൈ​ക്കോ​ട​തി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടും എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യാ​ഗ്യ​നാ​ക്കി​യ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കാ​ത്ത​തി​ന് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​നെ​തി​രേ ഫൈ​സ​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം. തു​ട​ർ​ന്ന് വി​ശ​ദ​വാ​ദ​ത്തി​നാ​യി ഇ​ന്ന​ത്തേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.