നമീബിയയിൽനിന്ന് എത്തിച്ച ചീറ്റ നാലു കുഞ്ഞുങ്ങൾക്കു ജന്മം നല്കി
നമീബിയയിൽനിന്ന് എത്തിച്ച ചീറ്റ  നാലു കുഞ്ഞുങ്ങൾക്കു  ജന്മം നല്കി
Thursday, March 30, 2023 1:54 AM IST
ഭോ​​​പ്പാ​​​ൽ‍‍/​​​ശി​​​വ്പു​​​ർ: ആ​​​ഫ്രി​​​ക്ക​​​ൻ​​​രാ​​​ജ്യ​​​മാ​​​യ ന​​​മീ​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്ന് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ കു​​​നോ ദേ​​​ശീ​​​യ പാ​​​ർ​​​ക്കി​​​ലെ​​​ത്തി​​​ച്ച ചീ​​​റ്റ നാ​​​ലു കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കു ജ​​​ന്മം ന​​​ല്കി.

2022 സെ​​​പ്റ്റം​​​ബ​​​ർ 17ന് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ച സി​​​യാ​​​യ എ​​​ന്ന ചീ​​​റ്റ​​​യാ​​​ണ് പ്ര​​​സ​​​വി​​​ച്ച​​​ത്. കു​​​ഞ്ഞു​​​ങ്ങ​​​ൾ ആ​​​രോ​​​ഗ്യ​​​മു​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന് ശി​​​വ്‌​​​പു​​​ർ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ പി.​​​കെ. വ​​​ർ​​​മ പ​​​റ​​​ഞ്ഞു. ന​​​മീ​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​ച്ച സാ​​​ഷ എ​​​ന്നു പേ​​​രാ​​​യ ചീ​​​റ്റ തി​​​ങ്ക​​​ളാ​​​ഴ്ച ച​​​ത്തി​​​രു​​​ന്നു. ന​​​മീ​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്ന് എ​​​ട്ടു ചീ​​​റ്റ​​​ക​​​ളെ​​​യാ​​​ണു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.