നാലുനില വീട് രാഹുലിനു നൽകി ഡൽഹിയിലെ വനിതാ നേതാവ്
നാലുനില വീട് രാഹുലിനു നൽകി ഡൽഹിയിലെ വനിതാ നേതാവ്
Sunday, April 2, 2023 1:26 AM IST
ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ലു​നി​ല വീ​ട് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​ക്കു ന​ൽ​കി ഡ​ൽ​ഹി​യി​ലെ വ​നി​താ നേ​താ​വ്. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ നേ​താ​വ് രാ​ജ്കു​മാ​രി ഗു​പ്ത​യാ​ണു ഡ​ൽ​ഹി മം​ഗോ​ൾ​പു​രി ഭാ​ഗ​ത്തു​ള്ള ത​ന്‍റെ വീ​ട് രാ​ഹു​ലി​നു ന​ൽ​കി​യ​ത്.

വീ​ട് രാ​ഹു​ലി​ന്‍റെ പേ​രി​ലാ​ക്കി​യു‌​ള്ള രേ​ഖ​യു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്രം ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ അ​വ​ർ പ​ങ്കു​വ​ച്ചു. “രാ​ഹു​ലി​നെ വീ​ട്ടി​ൽ​നി​ന്ന് മോ​ദി​ജി​ക്ക് ആ​ട്ടി​പ്പാ​യി​ക്കാ​മാ​യി​രി​ക്കും. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ​നി​ന്ന് ആ​ട്ടി​പ്പാ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല’’ രാ​ജ്കു​മാ​രി ഗു​പ്ത ട്വി​റ്റ​റി​ൽ കു​റി​ച്ചു.


മോ​ദി പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ സൂ​റ​ത്ത് കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എം​പി സ്ഥാ​ന​ത്തു​നി​ന്ന് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്കു​ക​യും തു​ഗ്ല​ക് ലെ​യ്നി​ൽ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്ന് ലോ​ക്സ​ഭ ഹൗ​സിം​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.