നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി
നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി
Sunday, April 2, 2023 1:26 AM IST
പ​​​​​​ട്യാ​​​​​​ല: റോ​​​​​​ഡി​​​​​ൽ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ഒ​​​​​​രാ​​​​​​ൾ​​​​​​കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട കേ​​​​​​സി​​​​​​ൽ ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​ഠി​​​​​ന​​​​​ത​​​​​ട​​​​​വി​​​​​നു ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വും മു​​​​​​ൻ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​​ക്ക​​​​​​റ്റ് താ​​​​​​ര​​​​​​വു​​​​​​മാ​​​​​​യ ന​​​​​​വജ്യോ​​​​​​ത് സിം​​​​​​ഗ് സി​​​​​​ദ്ദു ജ​​​​​​യി​​​​​​ൽ​​​​​​മോ​​​​​​ചി​​​​​​ത​​​​​​നാ​​​​​​യി.

1988ൽ ​​​​​ന​​​​​ട​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​വി​​​​​ധി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ മേ​​​​​​യ് 20 നാ​​​​​​ണു സി​​​​​ദ്ദു​​​വി​​​നെ പ​​​ട്യാ​​​ല സെ​​​ൻ​​​ട്ര​​​ൽ ജ​​​​​യി​​​​​ലി​​​​​ൽ അ​​​ട​​​ച്ച​​​ത്.

സി​​​​ദ്ദു​​​​വി​​​​നെ മോ​​​​ചി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ആ​​​​രാ​​​​ധ​​​​ക​​​​ർ ജ​​​​യി​​​​ലി​​​​നു പു​​​​റ​​​​ത്തു​​​​കാ​​​​ത്തു​​​​നി​​​​ൽ​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ചും മാ​​​​ല ചാ​​​​ർ​​​​ത്തി​​​​യു​​​​മാ​​​​ണ് ജ​​​​യി​​​​ലി​​​​നു പു​​​​റ​​​​ത്തെ​​​​ത്തി​​​​യ സി​​​​ദ്ദു​​​​വി​​​​നെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത​​​​ത്. അ​​​​​​മൃ​​​​​​ത്സ​​​​​​ർ എം​​​​​​പി ഗു​​​​​​ർ​​​​​​ജി​​​​​​ത് ഔ​​​​​​ലി​​​​​​യ, മു​​​​​​ൻ പ​​​​​​ഞ്ചാ​​​​​​ബ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ഷാം​​​​​​സീ​​​​​​ർ സിം​​​​​​ഗ് ദു​​​​​​ല്ലോ, മൊ​​​​​​ഹി​​​​​​ന്ദ​​​​​​ർ സിം​​​​​​ഗ് കൈ​​​​​​പി, ലാ​​​​​​ൽ സിം​​​​​​ഗ് തു​​​​​​ട​​​​​​ങ്ങി​​​​​​യ പ്ര​​​​മു​​​​ഖ​​​​രും എ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.