ഐ​​സ്വാ​​ൾ: മ​​ണി​​പ്പു​​രി​​ലെ ക​​ലാ​​പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഗോ​​ത്ര​​ വ​​ർ​​ഗ കു​​ക്കി​​ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട 7527 പേ​​ർ മി​​സോ​​റ​​മി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്തു.

മി​​സോ​​റ​​മി​​ലെ എ​​ട്ടു ജി​​ല്ല​​ക​​ളി​​ലാ​​ണ് ഇ​​വ​​രെ പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കോ​​ലാ​​സി​​ബ്, ഐ​​സ്വാ​​ൾ, സാ​​യ്തു​​ൽ എ​​ന്നീ ജി​​ല്ല​​ക​​ളി​​ലാ​​ണ് കു​​ക്കി അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ ഏ​​റെ​​യു​​ള്ള​​ത്.


താ​​ത്കാ​​ലി​​ക ക്യാ​​ന്പു​​ക​​ളി​​ലാ​​ണ് കു​​ക്കി​​ വി​​ഭാ​​ഗ​​ക്കാ​​ർ ക​​ഴി​​യു​​ന്ന​​ത്. സോ ​​എ​​ന്നും കു​​ക്കി​​ക​​ൾ അ​​റി​​യ​​പ്പെ​​ടു​​ന്നു​​ണ്ട്. മ​​ണി​​പ്പു​​രു​​മാ​​യി 95 കി​​ലോ​​മീ​​റ്റ​​ർ അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന സം​​സ്ഥാ​​ന​​മാ​​ണു മി​​സോ​​റം.