ബ്രിജ് ഭൂഷൺ സിംഗിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ
ബ്രിജ് ഭൂഷൺ സിംഗിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ
Tuesday, May 23, 2023 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കപീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ഗു​സ്തി താ​ര​ങ്ങ​ൾ. നു​ണ​പ​രി​ശോ​ധ​നയ്ക്കു വി​ധേ​യ​രാ​ക്കാ​ൻ താ​ര​ങ്ങ​ൾ ത​യാ​റാ​ണെ​ന്നു ഗു​സ്തി​താ​ര​മാ​യ വി​നേ​ഷ് ഫോ​ഗ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പെ​ണ്‍മ​ക്ക​ളോ​ടു​ള്ള അ​യാ​ളു​ടെ ക്രൂ​ര​ത രാ​ജ്യം മു​ഴു​വ​ൻ അ​ങ്ങ​നെ അ​റി​യു​മെ​ന്നും ഫോ​ഗ​ട്ട് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന താ​ര​ങ്ങ​ൾ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​കു​ക​യാ​ണെ​ങ്കി​ൽ താ​നും അ​തി​നു സ​മ്മ​തി​ക്കാ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ബ്രി​ജ് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞി​രു​ന്നു.

നാ​ർ​കോ ടെ​സ്റ്റ് ന​ട​ത്താ​ൻ ഗു​സ്തി താ​ര​ങ്ങ​ൾ നേ​ര​ത്തെ​ത​ന്നെ സ​മ്മ​തം അ​റി​യി​ച്ച​താ​ണെ​ന്ന് ബ​ജ്രരം പു​നി​യ പ​റ​ഞ്ഞു. എ​ന്നാ​ൽ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത് സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്ക​ണം. കൂ​ടാ​തെ പ​രി​ശോ​ധ​ന രാ​ജ്യം മു​ഴു​വ​ൻ ലൈ​വാ​യി സംപ്രേ​ഷണം ചെ​യ്യ​ണ​മെ​ന്നും താ​രം ആവശ്യപ്പെട്ടു. ബ്രി​ജ് ഭൂ​ഷ​ണ്‍ ര​ണ്ടാ​ളു​ക​ളോ​ടാ​ണു നാ​ർ​കോ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ​രാ​തി​ക്കാ​രാ​യ ഏ​ഴു​പേ​രും അ​തി​നു ത​യാ​റാ​ണ്. ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് ബ്രി​ജ് ഭൂ​ഷ​ണിന്‍റെ ല​ക്ഷ്യ​മെ​ന്നും പു​നി​യ ആ​രോ​പി​ച്ചു.


ബ്രി​ജ് ഭൂ​ഷ​ണെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ ഈ ​മാ​സം 28ന് ​പാ​ർ​ല​മെ​ന്‍റി​നു​ പു​റ​ത്ത് മ​ഹി​ളാ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം താ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബ്രി​ജ് ഭൂ​ഷ​ണെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഗു​സ്തി താ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 23 മു​ത​ൽ ജ​ന്ത​ർമ​ന്തറി​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.