അധ്യാപകനിയമന കുംഭകോണം: ഇടപെടാതെ സുപ്രീംകോടതി
അധ്യാപകനിയമന കുംഭകോണം:  ഇടപെടാതെ സുപ്രീംകോടതി
Saturday, May 27, 2023 1:05 AM IST
ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​പ​ക നി​യ​മ​ന ക്ര​മ​ക്കേ​ടി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യാ​തെ സു​പ്രീം​കോ​ട​തി. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബാ​ന​ർ​ജി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

ജ​സ്റ്റീ​സ് ജെ.​കെ. മ​ഹേ​ശ്വ​രി, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണു ന​ട​പ​ടി. അ​വ​ധി​ക്കു​ശേ​ഷം ജൂ​ലൈ പ​ത്തി​ന് ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ സി​ബി​ഐ എ​ട്ടു മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്തി​രു​ന്നു. 2016ൽ ​ബം​ഗാ​ളി​ലെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണു കും​ഭ​കോ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.