സോണിയയെയും രാഹുലിനെയും സന്ദർശിച്ച് സിദ്ധരാമയ്യ
സോണിയയെയും രാഹുലിനെയും സന്ദർശിച്ച് സിദ്ധരാമയ്യ
Saturday, May 27, 2023 1:28 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ സോ​ണി​യ​ഗാ​ന്ധി​യു​മാ​യും രാ​ഹു​ൽ​ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ലെ സോ​ണി​യ​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ക​ർ​ണാ​ട​ക​യി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ചാ​യി​രു​ന്ന​ത്രെ കൂ​ടി​ക്കാ​ഴ്ച.

മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ, എം​എ​ൽ​എ ബൈ​ര​തി സു​രേ​ഷ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും സി​ദ്ധ​രാ​മ​യ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.


അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭാ​വി​ക​സ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി​യും പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.