ജനപ്രിയ മണിപ്പുരി നടൻ രാജ്കുമാർ സോമേന്ദ്ര ബിജെപി വിട്ടു
ജനപ്രിയ മണിപ്പുരി  നടൻ രാജ്കുമാർ സോമേന്ദ്ര ബിജെപി വിട്ടു
Friday, September 29, 2023 3:07 AM IST
ഇം​​​ഫാ​​​ൽ: പ്ര​​​ശ​​​സ്ത മ​​​ണി​​​പ്പു​​​രി ന​​​ട​​​ൻ രാ​​​ജ്കു​​​മാ​​​ർ സോ​​​മേ​​​ന്ദ്ര ബി​​​ജെ​​​പി വി​​​ട്ടു. മ​​​ണി​​​പ്പു​​​ർ സം​​​ഘ​​​ർ​​​ഷം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​യ പ​​​രാ​​​ജ​​​യ​​​വും ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ഷ്ഠു​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തു​​​മാ​​​ണു രാ​​​ജ്കു​​​മാ​​​ർ ബി​​​ജെ​​​പി വി​​​ടാ​​​ൻ കാ​​​ര​​​ണം. തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം രാ​​​ജ്കു​​​മാ​​​റി​​​നോ​​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


കാ​​​യ്കു എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന രാ​​​ജ്കു​​​മാ​​​ർ സോ​​​മേ​​​ന്ദ്ര നാ​​​നൂ​​​റോ​​​ളം സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇം​​​ഫാ​​​ൽ വെ​​​സ്റ്റ് ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​യ രാ​​​ജ്കു​​​മാ​​​ർ 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു. 2021 ന​​​വം​​​ബ​​​റി​​​ലാ​​​ണു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.