ജാമ്യവ്യവസ്ഥയിലെ ലൊക്കേഷൻ പങ്കിടൽ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി
ജാമ്യവ്യവസ്ഥയിലെ ലൊക്കേഷൻ പങ്കിടൽ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി
Wednesday, October 4, 2023 1:47 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​തി​​​​യു​​​​ടെ ജാ​​​​മ്യ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ ലൊ​​​​ക്കേ​​​​ഷ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ, സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ബാ​​​​ങ്ക് വാ​​​​യ്പാ ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ കേ​​​​സി​​​​ൽ ശ​​​​ക്തി ഭോ​​​​ഗ് ഫു​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (എ​​​​സ്ബി​​​​എ​​​​ഫ്എ​​​​ൽ) ഇ​​ന്‍റേ​​ണ​​​​ൽ ഓ​​​​ഡി​​​​റ്റ​​​​ർ​​​​ക്ക് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രാ​​​​യ ഇ​​​​ഡി​​​​യു​​​​ടെ അ​​​​പ്പീ​​​​ലി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ വാ​​​​ക്കാ​​​​ലു​​​​ള്ള നി​​​​രീ​​​​ക്ഷ​​​​ണം.


ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ അ​​​​ഭ​​​​യ് എ​​​​സ്. ഓ​​​​ക്ക, പ​​​​ങ്ക​​​​ജ് മി​​​​ത്ത​​​​ൽ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചാ​​​​ണ് ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.