രാഷ്‌ട്രപതിയുടെ അധികാരം ഗവർണർമാർക്കില്ല : സു​പ്രീം​കോ​ട​തി
രാഷ്‌ട്രപതിയുടെ അധികാരം ഗവർണർമാർക്കില്ല : സു​പ്രീം​കോ​ട​തി
Saturday, December 2, 2023 2:10 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി നി​യ​മി​ക്കു​ന്ന ഗ​വ​ർ​ണ​ർ​ക്ക് രാ​ഷ്‌​ട്ര​പ​തി​യു​ടെ വി​പു​ല​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​ക്കെ​തി​രേ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

നി​യ​മ​സ​ഭ ര​ണ്ടാ​മ​ത് അ​യ​ച്ച ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ​യ്ക്കാ​മോ എ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ആ​രാ​ഞ്ഞു. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ അം​ഗീ​കാ​രം ന​ൽ​കാ​തെ ഏ​റെ​ക്കാ​ലം പി​ടി​ച്ചു​വ​ച്ച് ഇ​ല്ലാ​താ​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ദ​വി​യി​ലു​ള്ള ആ​ളാ​ണ്. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ അ​ങ്ങ​നെ​യ​ല്ല. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ​യി​ൽ രാ​ഷ്‌​ട്ര​പ​തി​യാ​ണ് ഗ​വ​ർ​ണ​റെ നി​യ​മി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ഷ്‌​ട്ര​പ​തി​യു​ടെ വി​പു​ല​മാ​യ അ​ധി​കാ​രം ഗ​വ​ർ​ണ​ർ​മാ​ർ​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.


വ​ലി​യ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​യാ​ളാ​ണ് ഗ​വ​ർ​ണ​ർ. അ​തി​നാ​ൽ, ത​ത്കാ​ലം ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്നി​ല്ല. പ്ര​ശ്നപ​രി​ഹാ​ര​ത്തി​നു​ള്ള നീ​ക്കം ഗ​വ​ർ​ണ​ർ ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ന്പ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭ വീ​ണ്ടും പാ​സാ​ക്കി​യ പ​ത്തു ബി​ല്ലു​ക​ളും ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ബി​ല്ലു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ത്ത ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ ഡി​എം​കെ സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു ആ​ർ.​എ​ൻ. ര​വി​യു​ടെ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.