കവിത സിബിഐ കസ്റ്റഡിയിൽ
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവ് കെ.കവിതയെ മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ് സിബിഐയുടെ ആവശ്യപ്രകാരം കസ്റ്റഡി അനുവദിച്ചത്. തിങ്കളാഴ്ച വരെയാണു കസ്റ്റഡി.
ഇരുവരുടെയും വാദം കേട്ട ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കസ്റ്റഡി അനുവദിച്ചത്. നേരത്തെ പ്രത്യേക കോടതിയിൽനിന്ന് അനുമതി വാങ്ങിയശേഷം കവിതയെ സിബിഐ ഉദ്യോഗസ്ഥർ ജയിലിൽ ചോദ്യം ചെയ്തിരുന്നു.
എന്നാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന കവിതയെ അഞ്ചു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു.