16 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: കോൺഗ്രസ് 16 സ്ഥാനാർഥികളെക്കൂടി ഇന്നലെ പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി മനീഷ് തിവാരി ചണ്ഡിഗഡിലും ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ് ഹിമാചൽപ്രദേശിലെ മാണ്ഡിയിലും മത്സരിക്കും.
മാണ്ഡിയിൽ ബോളിവുഡ് നടി കങ്കണയാണു ബിജെപി സ്ഥാനാർഥി. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാസിംഗിന്റെയും മകനാണ് വിക്രമാദിത്യസിംഗ്.
പ്രതിഭാസിംഗിനെ മാണ്ഡിയിൽ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നത്.