ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രിയിലെത്തി
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രിയിലെത്തി
Wednesday, May 22, 2024 1:34 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ​ത്തി​നു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.

ക​ഴി​ഞ്ഞ ദി​വ​സം 47 ഡി​ഗ്രി സെ​ൽ​ഷസ് ചൂ​ടാ​ണ് ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന​ത്ത് കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത അ​ഞ്ചു ദി​വ​സ​വും ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വേ​ന​ല​വ​ധി​ക്കാ​യി ഇ​തു​വ​രെ അ​ട​യ്ക്കാ​ത്ത സ്കൂ​ളു​ക​ളോ​ട് ഉ​ട​ൻ​ത​ന്നെ കു​ട്ടി​ക​ൾ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ജൂ​ണ്‍ 30 വ​രെ അ​വ​ധി തു​ട​രും.


ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ലും മ​റ്റ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും 44 മു​ത​ൽ 47 ഡി​ഗ്രി​വ​രെ ചൂ​ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​തി​തീ​വ്ര​ചൂ​ട് തു​ട​രു​ക​യാ​ണ്. ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്ന​തി​നാ​ൽ പ​ക​ൽ​സ​മ​യ​ത്ത് പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യാ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.