കോൺഗ്രസ് എംഎൽഎ പി.എൻ. പാട്ടീൽ അന്തരിച്ചു
Friday, May 24, 2024 5:58 AM IST
കോലാപ്പുർ: മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര എംഎൽഎയുമായ പി.എൻ. പാട്ടീൽ(71) അന്തരിച്ചു. കോലാപ്പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച വീട്ടിലെ കുളിമുറിയിൽ തെന്നിവീണ് ഇദ്ദേഹത്തിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. കോലാപ്പുർ ഡിസിസി അധ്യക്ഷനായിരുന്ന പാട്ടീൽ കാർവീർ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്.