ഏറ്റവും സന്പന്ന സ്ഥാനാർഥി ചന്ദ്രശേഖർ പേമ്മസാനി; ആസ്തി 5,705 കോടി രൂപ
Friday, May 24, 2024 5:58 AM IST
ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർഥി ചന്ദ്രശേഖർ പേമ്മസാനി ഏറ്റവും സന്പന്ന സ്ഥാനാർഥി. 5,705 കോടി രൂപയാണ് ചന്ദ്രശേഖറിന്റെ ആസ്തി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇക്കാര്യം അറിയിച്ചത്.
തെലുങ്കാനയിലെ ചെവെല്ല മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കോണ്ട വിശ്വേശ്വർ റെഡ്ഢിക്ക് 4,568 കോടി രൂപയുടെ ആസ്തിയുണ്ട്. സൗത്ത് ഗോവയിലെ ബിജെപി സ്ഥാനാർഥി പല്ലവി ശ്രീനിവാസ് ഡെംപോ 1,361 കോടി രൂപയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. കുരുക്ഷേത്രയിലെ ബിജെപി സ്ഥാനാർഥി നവീൻ ജിൻഡാൽ (1,241 കോടി രൂപ) നാലാമതും ഛിന്ദ്വാഡയിലെ കോൺഗ്രസ് സ്ഥാനാർഥി നകുൽനാഥ് (716 കോടി), നെല്ലൂരിലെ ടിഡിപി സ്ഥാനാർഥി പ്രഭാകർ റെഡ്ഢി(716 കോടി) എന്നിവർ അഞ്ചാം സ്ഥാനത്തുമാണ്.