നീറ്റ് പരീക്ഷാ ക്രമക്കേട്: തേജസ്വി യാദവിനെതിരേ ആരോപണമുന്നയിച്ച് ബിഹാർ ഉപമുഖ്യമന്ത്രി
Friday, June 21, 2024 4:08 AM IST
പാറ്റ്ന: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെതിരേ ആരോപണമുന്നയിച്ച് ബിഹാർ ഉപമുഖ്യമന്ത്രി വിജയ്കുമാർ സിൻഹ.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർഥിയെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിപ്പിക്കാൻ തേജസ്വി യാദവിന്റെ പിഎ ഇടപെട്ടുവെന്നാണ് വിജയ്കുമാർ സിൻഹയുടെ ആരോപണം.
അതേസമയം, സിൻഹയുടെ ആരോപണം ആർജെഡി തള്ളി. നീറ്റ് ക്രമക്കേടിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.