സുരമ പഥി ഒഡീഷ സ്പീക്കർ
Friday, June 21, 2024 4:08 AM IST
ഭുവനേശ്വർ: മുതിർന്ന ബിജെപി നേതാവ് സുരമ പഥി (63) ഒഡീഷ നിയമസഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷ നിയമസഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിതയാണ് സുരമ.
മുൻ നിയമസഭയുടെ സ്പീക്കറായിരുന്ന പ്രമീള മല്ലിക് ആണ് ആദ്യ വനിതാ സ്പീക്കർ.
രൺപുർ മണ്ഡലത്തിൽനിന്നാണ് സുരമ തെരഞ്ഞെടുക്കപ്പെട്ടത്. 2004ൽ നവീൻ പട്നായിക് നേതൃത്വം നല്കിയ ബിജെഡി-ബിജെപി സർക്കാരിൽ സുരമ മന്ത്രിയായിരുന്നു.