എട്ടുവയസുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊന്നു
Saturday, June 22, 2024 1:53 AM IST
സാഹെബ്ഗഞ്ച്: ജാർഖണ്ഡിൽ എട്ടുവയസുകാരിയെ നാലു പേർ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി.
പ്രതികളിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവർക്ക് പതിനാറു വയസാണ് പ്രായം. നാലു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്.