"മഹാരാജ്' റിലീസ് ചെയ്യാൻ അനുമതി
Saturday, June 22, 2024 3:34 AM IST
അഹമ്മദാബാദ്: ആമിർ ഖാന്റെ മകൻ ജുനൈദിന്റെ ആദ്യ ചിത്രമായ "മഹാരാജ്' ന്റെ ഇടക്കാല സ്റ്റേ നീക്കി റിലീസിന് അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി.
ചിത്രത്തിൽ അപകീർത്തികരമായി ഒന്നുമില്ലെന്നും ഒരു വിശ്വാസത്തെയും ഹനിക്കുന്നതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വൈഷ്ണവ സമുദായത്തിലെ പ്രബല വിഭാഗമായ പുഷ്ടിമാർഗ് വിഭാഗത്തെ ഇത് ലക്ഷ്യമിടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.