2036 ഒളിന്പിക്സ് ആതിഥേയത്വം അവകാശം ഉന്നയിക്കാൻ ഇന്ത്യ
2036 ഒളിന്പിക്സ് ആതിഥേയത്വം അവകാശം ഉന്നയിക്കാൻ ഇന്ത്യ
Saturday, June 22, 2024 3:34 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​ങ്ങ​ളു​ള്ള ഇ​ന്ത്യ​യി​ൽ അ​ടു​ത്ത​കാ​ല​ത്തെ​ങ്ങും ഒ​ളി​ന്പി​ക്സ് ന​ട​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​കു​ന്നു. 2036ലെ ​ഒ​ളി​ന്പി​ക്സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന​തി​നാ​യി അ​വ​കാ​ശ​വാ​ദം ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടു​ത്ത മാ​സം 26ന് ​പാ​രീ​സി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ളി​ന്പി‌​ക്സി​ൽ രാ​ജ്യാ​ന്ത​ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി മു‌​ന്പാ​കെ അ​വ​കാ​ശ​വാ​ദം ശ​ക്ത​മാ​യി ഉ​യ​ർ​ത്തു​ക​യും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

2028ലെ ​ഒ​ളി​ന്പി​ക്സി​ന് ആ​തി​ഥേ​യ​ത്വ​മ​രു​ളു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സും 2032 ഒ​ളി​ന്പി​ക്സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഓ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ ബ്രി​സ്ബ്രെ​യ്നു​മാ​ണ്.

വി​ജ​യ​ക​ര​മാ​യി ഇ​ന്ത്യ​യി​ൽ ഒ​ളി​ന്പി​ക്സ് ന​ട​ത്താ​നാ​കു​മെ​ന്ന് സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള മി​ഷ​ൻ ഒ​ളി​ന്പി​ക് സെ​ൽ കേ​ന്ദ്ര കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​വാ​ദം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ ത​ദ്ദേ​ശീ​യ ഇ​ന​ങ്ങ​ളാ​യ യോ​ഗ, ഖോ ​ഖോ, ക​ബ​ഡി, സ്ക്വാ​ഷ് എ​ന്നി​വ ഒ​ളി​ന്പി​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തും.

ഇ​ന്ത്യ​യി​ൽ ഒ​ളി​ന്പി​ക്സ് ന​ട​ത്തു​ന്ന​തി​നാ​യി ഉ​ന്ന​യി​ക്കേ​ണ്ട അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി മ​ൻ​സു​ക് മാ​ണ്ഡ​വ്യ​ക്കു കൈ​മാ​റി​യ​ത്.

വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ മ​റ്റൊ​രു റി​പ്പോ​ർ​ട്ടു​കൂ​ടി ത​യാ​റാ​ക്കാ​ൻ മ​ന്ത്രി മി​ഷ​ൻ ഒ​ളി​ന്പി​ക് സെ​ല്ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.