ബിജെഡി രാജ്യസഭാംഗം മമത മൊഹന്ത രാജിവച്ചു, ബിജെപിയില്‍ ചേര്‍ന്നു
ബിജെഡി രാജ്യസഭാംഗം മമത മൊഹന്ത രാജിവച്ചു, ബിജെപിയില്‍ ചേര്‍ന്നു
Thursday, August 1, 2024 2:03 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ബി​​​​ജെ​​​​ഡി രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം മ​​​​മ​​​​ത മൊ​​​​ഹ​​​​ന്ത രാ​​​​ജി​​​​വ​​​​ച്ചു. രാ​​​​ജ്യ​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​​​ർ രാ​​​​ജി സ്വീ​​​​ക​​​​രി​​​​ച്ചു. മ​​​​മ​​​​ത ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രും. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ ക​​​​ക്ഷി​​​​നി​​​​ല​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഈ ​​​​സീ​​​​റ്റ് ബി​​​​ജെ​​​​പി​​​​ക്കു ല​​​​ഭി​​​​ക്കും.


ഒ​​​ഡീ​​​ഷ​​​യി​​​ലെ പ​​​ത്തു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് മാ​​​ത്ര​​​മാ​​​ണ് ബി​​​ജെ​​​പി അം​​​ഗം. ബി​​​ജെ​​​ഡി​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു വൈ​​​ഷ്ണ​​​വ് രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ​​​ത്. മ​​​മ​​​ത മൊ​​​ഹ​​​ന്ത​​​യ്ക്ക് 2026 ഏ​​​പ്രി​​​ൽ വ​​​രെ രാ​​​ജ്യ​​​സ​​​ഭാ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.