യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
Wednesday, September 11, 2024 2:18 AM IST
ന്യൂ​ഡ​ൽ​ഹി: ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലു​ള്ള യെ​ച്ചൂ​രി​ക്ക് അ​തി​തീവ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സം ന​ൽ​കി​വ​രി​ക​യാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


അ​ദ്ദേ​ഹ​ത്തി​ന്‍റ ആ​രോ​ഗ്യ​നി​ല വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​ടെ സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും സി​പി​എം അ​റി​യി​ച്ചു. 72കാ​ര​നാ​യ യെ​ച്ചൂ​രി​യെ ക​ടു​ത്ത പ​നി​യെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 19നാ​ണ് ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.