ബം​​​ഗ​​​ളൂ​​​രു: അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​ന കേ​​​സി​​​ൽ സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ഡി. ​​​ജ​​​നാ​​​ർ​​​ദ്ദ​​​ന റെ​​​ഡ്ഢി​​​യെ അ​​​യോ​​​ഗ്യ​​​നാ​​​ക്കി. ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​ഴാ​​​ഴ്ച വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

ഒ​​​ബു​​​ലാ​​​പു​​​രം മൈ​​​നിം​​​ഗ് ക​​​ന്പ​​​നി (ഒ​​​എം​​​സി) അ​​​ന​​​ധി​​​കൃ​​​ത ഇ​​​രു​​​ന്പ​​​യി​​​ര് ഖ​​​ന​​​ന കേ​​​സി​​​ൽ ഏ​​​ഴു വ​​​ർ​​​ഷം ത​​​ട​​​വി​​​നാ​​​ണ് റെ​​​ഡ്ഢി​​​യെ​​​യും മ​​​റ്റു മൂ​​​ന്നു പേ​​​രെ​​​യും സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. 10,000 രൂ​​​പ വീ​​​തം പ്ര​​​തി​​​ക​​​ൾ പി​​​ഴ​​​യൊ​​​ടു​​​ക്ക​​​ണം.


കേ​​​സി​​​ൽ ര​​​ണ്ടാം പ്ര​​​തി​​​യാ​​​ണ് ജ​​​നാ​​​ർ​​​ദ്ദ​​​ന റെ​​​ഡ്ഢി. ശി​​​ക്ഷാ​​​വി​​​ധി​​​യു​​​ണ്ടാ​​​യു​​​ട​​​ൻ റെ​​​ഡ്ഢി​​​യെ​​​യും മ​​​റ്റു കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും സി​​​ബി​​​ഐ സം​​​ഘം ജ​​​യി​​​ലി​​​ല​​​ട​​​ച്ചു. ഗം​​​ഗാ​​​വ​​​തി മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് റെ​​​ഡ്ഢി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്നത്.