കോംഗോയിൽ സ്വയം പ്രസിഡന്‍റെന്നു പ്രഖ്യാപിച്ച് ഫായലു
Monday, January 21, 2019 12:30 AM IST
കി​​​​ൻ​​​​ഷാ​​​​സ: ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് കോം​​​​ഗോ​​​​യി​​​​ൽ ഡി​​​​സം​​​​ബ​​​​ർ അ​​​വ​​​സാ​​​നം ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ഫെ​​​​ലി​​​​ക്സ് ടി​​​​ഷി​​​​സെ​​​​കെ​​​​ഡി നേ​​​​ടി​​​​യ ജ​​​​യം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന മാ​​​​ർ​​​​ട്ടി​​​​ൻ ഫാ​​​​യ​​​​ലു ആ​​​​ണ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

കോ​​​​ട​​​​തി വി​​​​ധി അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഫാ​​​​യ​​​​ലു, താ​​​​നാ​​​​ണ് പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യി. സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ക​​​​ബി​​​​ല​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് കൃ​​​​ത്രി​​​​മ​​​​ത്വം ന​​​​ട​​​​ത്തി​​​​യാ​​​​ണ് ഫെ​​​​ലി​​​​ക്സ് വി​​​​ജ​​​​യി​​​​ച്ച​​​​തെ​​​​ന്ന് ഫാ​​​​യ​​​​ലു ആ​​​​രോ​​​​പി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു നി​​​​രീ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ ക​​​​ണ​​​​ക്കു​​​​മാ​​​​യി ഫെ​​​​ലി​​​​ക്സി​​​​ന്‍റെ വി​​​​ജ​​​​യം ഒ​​​​ത്തു​​​​പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഫാ​​​​യ​​​​ലു വി​​​​ജ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ല​​​​ത്തി​​​​ൽ ആ​​​​ഫ്രി​​​​ക്ക​​​​ൻ യൂ​​​​ണി​​​​യ​​​​നും സം​​​​ശ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.