യുഎസുമായി വെനസ്വേലൻ മന്ത്രി രഹസ്യചർച്ച നടത്തി
Saturday, February 16, 2019 12:30 AM IST
കാ​​​ര​​​ക്കാ​​​സ്: വെ​​​ന​​​സ്വ​​​ലേ​​​യി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ജോ​​​ർ​​​ജ് അ​​​രി​​​യേ​​​സ യു​​​എ​​​സ് പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി എ​​​ലി​​​യ​​​ട്ട് അ​​​ബ്രാം​​​സു​​​മാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യമറി​​​യി​​​ച്ച​​​ത്.

അ​​​ബ്രാം​​​സി​​​നെ വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു. യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​യെ എ​​​വി​​​ടെ​​​വ​​​ച്ചു കാ​​​ണാ​​​നും താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും മ​​​ഡു​​​റോ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​യി​​​ല്ല.


മ​​​ഡു​​​റോ​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഹു​​​വാ​​​ൻ ഗ്വാ​​​യി​​​ഡോ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​സ​​​ന്ധി ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.