ഇറാൻ പിടിച്ച ബ്രിട്ടീഷ് ടാങ്കറിൽ 18 ഇന്ത്യക്കാർ
Sunday, July 21, 2019 1:54 AM IST
ല​​​ണ്ട​​​ൻ: പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​പാ​​​ത​​​യാ​​​യ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ബ്രി​​​ട്ടീ​​​ഷ് ടാ​​​ങ്ക​​​ർ ഇ​​​റാ​​​ൻ സൈ​​​നി​​​ക​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തു ഗ​​​ൾ​​​ഫി​​​ലെ സം​​​ഘ​​​ർ​​​ഷ​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ചു.

ഇ​​​റാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​ണ​​​ന്നു ബ്രി​​​ട്ട​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ൻ സൗ​​​ദി​​​യി​​​ൽ വീ​​​ണ്ടും സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും ഇ​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യി. സ്റ്റെ​​​ന ഇം​​​പേ​​​റോ എ​​​ന്ന എ​​​ണ്ണ​​​ടാ​​​ങ്ക​​​റാ​​​ണ് ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് 7.30നു ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ക​​​പ്പ​​​ലി​​​ലെ 23 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ക്യാ​​​പ്റ്റ​​​ന​​​ട​​​ക്കം 18 പേ​​​ർ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​ർ റ​​​ഷ്യ, ലാ​​​ത്‌​​​വി​​​യ, ഫി​​​ലി​​​പ്പീ​​​ൻ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ക്കാ​​​രും. സ്വീ​​​ഡ​​​നി​​​ലെ സ്റ്റെ​​​ന ബ​​​ൾ​​​ക്ക് ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​പ്പ​​​ൽ ബ്രി​​​ട്ട​​​നി​​​ലാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ലു ബോ​​​ട്ടു​​​ക​​​ളി​​​ലും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​മെ​​​ത്തി​​​യ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​നി​​​ലെ ബാ​​​ന്ധ​​​ർ അ​​​ബ്ബാ​​​സ് തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി ന​​​ങ്കൂ​​​ര​​​മി​​​ട്ടു.


മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടി​​​ൽ ഇ​​​ടി​​​ച്ചി​​​ട്ടു നി​​​ർ​​​ത്താ​​​തെ പോ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​തു വേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

എ​​​ന്നാ​​​ൽ, ക​​​പ്പ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​പാ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും നി​​​യ​​​മ​​​ങ്ങ​​​ളൊ​​​ന്നും തെ​​​റ്റി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ട​​​മ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ക​​​പ്പ​​​ലു​​​മാ​​​യി ഇ​​​പ്പോ​​​ൾ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​വു​​​ന്നി​​​ല്ല. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്കു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്ലെ​​​ന്നും സ്റ്റെ​​​ന ബ​​​ൾ​​​ക്ക് അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ബ്രി​​​ട്ടീ​​​ഷ് ടാ​​​ങ്ക​​​ർ ഇ​​​റാ​​​ൻ പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത്.

ഇന്ത്യ ഇടപെടുന്നു

അതേസമയം, ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ഇ​​​റാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​വീ​​​ഷ് കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.