ലെകിമാ കൊടുങ്കാറ്റ്: മരണം 45 ആയി
ലെകിമാ കൊടുങ്കാറ്റ്: മരണം 45 ആയി
Monday, August 12, 2019 11:29 PM IST
ബെ​​​യ്ജിം​​​ഗ്: ലെ​​​കി​​​മാ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 45 ആ​​​യി ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്ന് ചൈ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. 16 പേ​​​രെ കാ​​​ണാ​​​നി​​​ല്ല. പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​രെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചു.

ഷെ​​​ജി​​​യാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ വെ​​​ൻ​​​ലിം​​​ഗ്, ഷാ​​​ൻ​​​ഡോം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ക്വിം​​​ദാ​​​വോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​ശം. അ​​​ൻ​​​ഹു​​​യി, ലി​​​യാ​​​ലോം​​​ഗ് പ്ര​​​വി​​​ശ്യ​​​ക​​​ളും ദു​​​ര​​​ന്ത​​​മേ​​​റ്റു​​​വാ​​​ങ്ങി.


കൊ​​​ടു​​​ങ്കാ​​​റ്റി​​​നൊ​​​പ്പ​​​മു​​​ള്ള പേ​​​മാ​​​രി​​​യും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ആ​​​ക്കം കൂ​​​ട്ടി. ഷെ​​​ജി​​​യാം​​​ഗി​​​ൽ മാ​​​ത്രം 39 പേ​​​ർ മ​​​രി​​​ച്ചു. പ്രവിശ്യയിലെ 70 ല​​​ക്ഷം പേ​​​രെ ദു​​​ര​​​ന്തം ബാ​​​ധി​​​ച്ചു. 2,34,000 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യി​​​ലെ കൃ​​​ഷി​​​നാ​​​ശം 340 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​ണെ​​​ന്നു ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.