ഡേകെയർ സെന്‍ററിൽ തീപിടിത്തം; അഞ്ചു കുട്ടികൾ മരിച്ചു
ഡേകെയർ സെന്‍ററിൽ തീപിടിത്തം; അഞ്ചു കുട്ടികൾ മരിച്ചു
Monday, August 12, 2019 11:29 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സി​​​ലെ പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ സം​​​സ്ഥാ​​​ന​​​ത്തെ ഡേ​​​കെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ അ​​​ഞ്ചു കു​​​ട്ടികൾ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ നാ​​​ലു​​​പേ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

വ​​​ട​​​ക്ക​​​ൻ പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ലെ എ​​​രീ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഡെ​​​കെ​​​യ​​​ർ സെ​​​ന്‍റ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മൂ​​​ന്നു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ന് ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് തീ​​​പി​​​ടി​​​ച്ച​​​ത്. എ​​​ട്ടു മാ​​​സം മു​​​ത​​​ൽ ഏ​​​ഴു വയ സു വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്ന് പോ​​​ലീ​​​സ് മേ​​​ധാ​​​വി ഗ​​​യ് സാ​​​ന്‍റോ​​​ൺ അ​​​റി​​​യി​​​ച്ചു.


ഒ​​​ന്നാം നി​​​ല​​​യി​​​ലെ ലി​​​വിം​​​ഗ് റൂ​​​മി​​​ലു​​​ണ്ടാ​​​യ തീ ​​​മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. ഏ​​​ഴു കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​യെ പ​​​രി​​​ക്കു​​​ക​​​ളോ​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.