ഹോങ്കോംഗ് വിമാനത്താവളം അടച്ചു; സമരക്കാർക്കു ചൈനയുടെ താക്കീത്
ഹോങ്കോംഗ് വിമാനത്താവളം അടച്ചു; സമരക്കാർക്കു ചൈനയുടെ താക്കീത്
Monday, August 12, 2019 11:29 PM IST
ഹോ​​​ങ്കോം​​​ഗ്: ചൈ​​​നാ​​​വി​​​രു​​​ദ്ധ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഹോ​​​ങ്കോം​​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം സ്തം​​​ഭി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും തി​​​ര​​​ക്കേ​​​റി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. ‌

ഇ​​​ന്ന​​​ലെ അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പെ​​​ട്ടെന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു റാ​​​ലി ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ല്ലാ സ​​​ർ​​​വീ​​​സു​​​ക​​​ളും നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു. ഇ​​ന്നും ഫ്ളൈ​​റ്റു​​ക​​ൾ ത​​ട​​സപ്പെ​​ട്ടേ​​ക്കാ​​മെ​​ന്നും അ​​ത്യാ​​വ​​ശ്യ​​മ​​ല്ലാ​​ത്ത യാ​​ത്ര​​ക​​ൾ മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നും കാ​​ത്തി പ​​സ​​ഫി​​ക് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. സ​​മ​​ര​​ത്തി​​ൽ പ​​ങ്കു​​ചേ​​രു​​ന്ന ജീ​​വ​​ന​​ക്കാ​​ർ അ​​ച്ച​​ട​​ക്കന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നും കാ​​ത്തി പ​​സ​​ഫി​​ക് എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ വ​​ക്താ​​വ് പ​​റ​​ഞ്ഞു.

പ​​​ത്താ​​​ഴ്ച​​​യാ​​​യി തു​​​ട​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ പോ​​​ലീ​​​സ് അ​​​ക്ര​​​മം കാ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ റാ​​​ലി. പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ, പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ വേ​​​ഷ​​​ത്തി​​​ൽ സ​​​മ​​​ര​​​ത്തി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി ആ​​​ൾ​​​ക്കാ​​​രെ ക​​​സ്റ്റ​​​ഡ​​​യി​​​ൽ എ​​​ടു​​​ക്കു​​​ന്ന​​​താ​​​യും ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.


ഹോ​​​ങ്കോം​​​ഗ് ഭ​​​ര​​​ണ​​​കൂ​​​ടം ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നെതിരേ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​രം, ജ​​​നാ​​​ധി​​​പ​​​ത്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ​​​ക്ക് ചൈ​​​ന ഇ​​​ന്ന​​​ലെ​​​യും ശ​​​ക്ത​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്ക് പെ​​​ട്രോ​​​ൾ ബോം​​​ബ് എ​​​റി​​​യു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണ് പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ഇ​​​തു തീ​​​വ്ര​​​വാ​​​ദ​​​മാ​​​ണെ​​​ന്നും സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ലി​​​ലെ ഹോ​​​ങ്കോം​​​ഗ്, മ​​​ക്കാ​​​വു കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഓ​​​ഫീ​​​സി​​​ന്‍റെ വ​​​ക്താ​​​വ് യാം​​​ഗ് ഗു​​​വാം​​​ഗ് ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.