ഹോങ്കോംഗ് വിമാനത്താവളം വീണ്ടും സ്തംഭിച്ചു
Tuesday, August 13, 2019 11:49 PM IST
ഹോ​​​ങ്കോം​​​ഗ്: ചൈ​​​നാ​​​വി​​​രു​​​ദ്ധ ജ​​​നാ​​​ധി​​​പ​​​ത്യ​​​ പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ സ​​​മ​​​ര​​​ത്തി​​​ൽ ഹോ​​​ങ്കോം​​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ളം തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​ന​​​വും സ്തം​​​ഭി​​​ച്ചു. ഹോ​​​ങ്കോം​​​ഗ് ഭ​​​ര​​​ണാ​​​ധി​​​പ കാ​​​രി ലാം ​​​പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു ശ​​​ക്ത​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു വീ​​​ണ്ടും മാ​​​ർ​​​ച്ച് ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പേർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​. തു​​​ട​​​ർ​​​ന്ന് എ​​​ല്ലാ സ​​​ർ​​​വീ​​​സു​​​ക​​​ളും റ​​​ദ്ദാ​​​ക്കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കാ​​​രി ലാം ​​​പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി. സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ക്ര​​​മ​​​ങ്ങ​​​ൾ ഹോ​​​ങ്കോം​​​ഗി​​​നു വ​​​ലി​​​യ ആ​​​ഘാ​​​ത​​​മേ​​​ല്പിക്കു​​​ന്ന​​​താ​​​യി അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ത്യാ​​​ഘാ​​​തം ഗു​​​രു​​​ത​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ സ​​​മ​​​ര​​​ക്കാ​​​ർ വീ​​​ണ്ടും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ചെ​​​യ്തു. ല​​​ഗേ​​​ജ് ട്രോ​​​ളി​​​ക​​​ൾ കൂ​​​ട്ടി ക​​​വാ​​​ട​​​ങ്ങ​​​ൾ ഉ​​​പ​​​രോ​​​ധി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാനും അ​​​ക​​​ത്തേ​​​ക്കു ക​​​ട​​​ക്കാ​​​നും പ​​​റ്റാ​​​ത്ത സ്ഥി​​​തി​​​യാ​​​യി. തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ സ്തം​​​ഭ​​​ന​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തു​​​റ​​​ന്ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ താ​​​ളം തെ​​​റ്റി. സ​​​ർ​​​വീ​​​സു​​​ക​​​ളെ​​​ല്ലാം റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് വീ​​​ണ്ടും അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യി.


ചൈ​​​നീ​​​സ് സ്വ​​​യം​​​ഭ​​​ര​​​ണ​​​ പ്ര​​​വി​​​ശ്യ​​​യാ​​​യ ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​ന​​​ത തു​​​ട​​​ർച്ച​​​യാ​​​യ പ​​​ത്താം ആ​​​ഴ്ച​​​യാ​​​ണ് ചൈ​​​ന​​​യ്ക്കെ​​​തി​​​രേ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ഹോ​​​ങ്കോം​​​ഗ് സ​​​ർ​​​ക്കാ​​​ർ ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​രം വ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മ​​​രം സ​​​ഹി​​​ക്കാ​​​വു​​​ന്ന​​​തി​​​ല​​​പ്പു​​​റ​​​മാ​​​യിയെ​​​ന്ന് ചൈ​​​ന​​​യും പ​​​ല​​​ത​​​വ​​​ണ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

പോലീസിനെതിരേ അന്വേഷണം വേണം: യുഎൻ

ജ​​​നീ​​​വ: ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ നേ​​​ർ​​​ക്കു പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച് യു​​​എ​​​ൻ. പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​വൃ ത്തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ക്ഷ​​​പാ​​​ത​​​ര​​​ഹി​​​ത അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ മി​​​ഷേ​​​ൽ ബാ​​​ച്ച്‌​​​ലെ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി അ​​​വ​​​രു​​​ടെ വ​​​ക്താ​​​വ് റു​​​പേ​​​ർ​​​ട്ട് കോ​​​ൾ​​​വി​​​ൽ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.