ഇറേനിയൻ ടാങ്കറിനു പുതിയ പേരും പതാകയും
ഇറേനിയൻ ടാങ്കറിനു പുതിയ പേരും പതാകയും
Monday, August 19, 2019 12:16 AM IST
ടെ​​ഹ്റാ​​ൻ: ജി​​ബ്രാ​​ൾ​​ട്ട​​ർ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വു പ്ര​​കാ​​രം വ്യാ​​ഴാ​​ഴ്ച മോചിപ്പിച്ച ഇ​​റാ​​ന്‍റെ എ​​ണ്ണ​​ടാ​​ങ്ക​​ർ ഗ്രേ​​സ് 1 ഉ​​ട​​ൻ ജി​​ബ്രാ​​ൾ​​ട്ട​​ർ തു​​റ​​മു​​ഖം വി​​ടും. ടാ​​ങ്ക​​റി​​ന്‍റെ പേ​​ര് അ​​ഡ്രി​​യാ​​ൻ ഡാ​​ര്യ1 എ​​ന്നു മാ​​റ്റി. പാ​​ന​​മ പ​​താ​​ക​​യ്ക്കു പ​​ക​​രം ചു​​വ​​പ്പ്, പ​​ച്ച, വെ​​ള്ള നി​​റ​​ങ്ങ​​ളു​​ള്ള ഇ​​റാ​​ൻ പ​​താ​​ക​​യും ക​​പ്പ​​ലി​​ൽ ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. മ​​ല​​യാ​​ളി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള 24 ഇ​​ന്ത്യ​​ൻ ജീ​​വ​​ന​​ക്കാ​​രെ​​യും വ്യാ​​ഴാ​​ഴ്ച മോ​​ചി​​പ്പി​​ച്ചി​​രു​​ന്നു.

ക​​പ്പ​​ൽ വി​​ട്ട​​യ​​യ്ക്കു​​ന്ന​​തി​​നെ​​തി​​രേ യു​​എ​​സ് കോടതി പു​​റ​​പ്പെ​​ടു​​വി​​ച്ച വാ​​റ​​ന്‍റ് ജി​​ബ്രാ​​ൾ​​ട്ട​​ർ അ​​വ​​ഗ​​ണി​​ച്ചു. ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള യു​​എ​​സ് ഉ​​പ​​രോ​​ധം ന​​ട​​പ്പാ​​ക്കാ​​ൻ യു​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു ബാ​​ധ്യ​​ത​​യി​​ല്ലെ​​ന്നും അ​​തി​​നാ​​ൽ ത​​ന്നെ സൂ​​പ്പ​​ർ ​​ടാ​​ങ്ക​​ർ വീ​​ണ്ടും ത​​ട​​ഞ്ഞു​​വ​​യ്ക്കു​​ന്ന​​തി​​നാ​​യി കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ജി​​ബ്രാ​​ൾ​​ട്ട​​ർ ഭ​​ര​​ണ​​കൂ​​ടം വ്യ​​ക്ത​​മാ​​ക്കി.


ജൂ​​ലൈ നാ​​ലി​​നാ​​ണ് പാ​​ന​​മ പ​​താ​​ക​​യു​​ള്ള ഗ്രേ​​സ് 1 ജി​​ബ്രാ​​ൾ​​ട്ട​​ർ പോ​​ലീ​​സും ബ്രി​​ട്ടീ​​ഷ് മ​​റീ​​നു​​ക​​ളും ചേ​​ർ​​ന്നു പി​​ടി​​കൂ​​ടി​​യ​​ത്. സി​​റി​​യ​​യി​​ലേ​​ക്ക് എ​​ണ്ണ​​ക്ക​​ള്ള​​ക്ക​​ട​​ത്തു ന​​ട​ത്തുന്നു​​വെ​​ന്നാ​​യി​​രു​​ന്നു ആ​​രോ​​പ​​ണം. ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ബ്രി​​ട്ട​​ന്‍റെ എ​​ണ്ണ​​ക്ക​​പ്പ​​ൽ ഇ​​റാ​​നും പി​​ടി​​ച്ചു.

വ്യാ​​ഴാ​​ഴ്ച ജി​​ബ്രാ​​ൾ​​ട്ട​​ർ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വു പ്ര​​കാ​​രം മോചിപ്പി​​ച്ചെ​​ങ്കി​​ലും ടാങ്കർ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യും തു​​റ​​മു​​ഖ​​ത്ത് ന​​ങ്കൂ​​ര​​മി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ൾ അ​​യ​​ച്ച് ടാ​​ങ്ക​​ർ കൊ​​ണ്ടു​​പോകു മെ​​ന്ന് ഇ​​റാ​​ൻ വ്യ​​ക്ത​​മാ​​ക്കി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.